.

ആലുവ : കാലടി റോഡിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തും ചെങ്ങമനാട് ഗ്രാമപഞ്ചായത്തും അതിർത്തി പങ്കിടുന്ന പുറയാർ കവലയിൽ മരം കട പുഴകി വീണു.

ആലുവ : സ്കൂൾ വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ കടന്നു പോയതിന് പിന്നാലെയാണ് മരം കടപുഴകി വീണത്. വൻ അപകടം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും എന്നാൽ ഈ സംഭവം നടന്നത് പൊതുമരാമത്തിന്റെയും, വനം വകുപ്പിന്റെയും അനാസ്ഥയാണെന്നും ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി മാർട്ടിൻ ആരോപിച്ചു. അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റണമെന്ന് കാലങ്ങളായി ഗ്രാമപഞ്ചായത്തും, നാട്ടുകാരും, പഞ്ചായത്ത് ട്രീ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യപ്പെട്ടിട്ടും വിവിധ കാരണങ്ങൾ പറഞ്ഞ് പൊതുമരാമത്ത് വകുപ്പും, വനം വകുപ്പും ഈ വിഷയത്തിൽ അലംഭാവം കാണിക്കുകയായിരുന്നുയെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെ തുടർന്ന് ആലുവ കാലടി റൂട്ടിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി. വാർഡ് മെമ്പർ ഷംസുദ്ദീൻ, വാർഡ് വികസന സമിതി അംഗം വിപിൻദാസ് എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | Aug. 4, 2022, 3:48 p.m. | Aluva