.

ആലുവ : ജനശ്രീ സുസ്ഥിര വികസന മിഷൻ 16 മത് വാർഷികാഘോഷം ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടത്തി.

ആലുവ : വാർഷികാഘോഷം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്‌ഘാടനം ചെയ്തു. ജനശ്രീ ജില്ലാ ചെയർമാൻ എം.ഒ ജോൺ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. എം.തോമസ് മാത്യുവിനെ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.എ അബ്ദുൾ മുത്തലിബ് ആദരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി എക്സൈസ് ഓഫീസർ വി. ജയരാജ് ഓട്ടൻ തുള്ളൽ നടത്തി. ചടങ്ങിൽ ജനശ്രീ ഭാരവാഹികളായ ആർ. ത്യാഗരാജൻ, മേരി കുര്യൻ, വി.എൻ പുരുഷോത്തമൻ , ബാബു കൊല്ലം പറമ്പിൽ, പി.എൻ ഉണ്ണിക്കൃഷ്ണൻ, ലത്തീഫ് പൂഴിത്തറ, സൈജി ജോളി, എം.എ.എം മുനീർ, ഫാസിൽ ഹുസൈൻ, മുഹമ്മദ് ഷെഫീക്ക്, ലിൻ്റൊ. പി. ആൻറു, ജിൻഷാദ് ജിന്നാസ്, ഹസീം ഖാലിദ്, പി.എച്ച് അസ്ലം, ജി.മാധവൻകുട്ടി , സി.ജെ എൽദോസ് , ഷേക്ക് ഹബീബ്, ഷാജു വി തെക്കേക്കര, ഡേവിസ് പറമ്പിത്തറ, ഡേവിസ് പനയ്ക്കൽ, നന്ദകുമാർ, പി.പി ജേക്കബ്, റീഗൾ പയസ്, റീസ് പുത്തൻവീട്ടിൽ, ടി.എൻ ശ്രീധരൻ, വി.എ രാജൻ, വി.എം വിജയൻ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | Feb. 3, 2023, 3:44 p.m. | Aluva