NEWS
.
53 ദിവസമായി 40,000 പൊതിച്ചോറുകൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ...
ഡിവൈഎഫ്ഐ സിറ്റി മേഖല കമ്മിറ്റി 53 ദിവസമായി നടത്തി വരുന്ന ഭക്ഷണ വിതരണം സമാപിച്ചു. ലോക് ഡൗൺ തുടങ്ങിയ നാൾ മുതൽ ദിവസേന 600 ഭക്ഷണ പൊതികളാണ് വിതരണം നടത്തിയത്. നിരവധി സുമനസ്സുകളുടെ മനസുകളുടെ സഹായത്തോടെയാണ് 53 ദിവസം സമൂഹ അടുക്കള പ്രവർത്തിച്ചത്. സമാപന ദിവസം കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ വിതരണം നടത്തി. സിനിമാ താരങ്ങളായ സോഹൻ സിനുലാൽ, അഞ്ജലി നായർ എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം സോളമൻ സിജു. ബ്ലോക്ക് സെക്രട്ടറി അഡ്വ: പി.ജെ. പോൾസൻ, മേഖല സെക്രട്ടറി ഫിറോസ് മുഹമ്മദ്, വിനോദ് മാത്യു. കണ്ണൻ കുമാർ എന്നിവർ നേതൃത്വം നൽകി.
LifeKochi Web Desk | June 16, 2021, 9:26 p.m. | Kaloor