.

ഇടക്കൊച്ചി : കണ്ണങ്ങാട്ട് റോഡ് പൊട്ടി തകർന്ന് കിടക്കുന്നത് പുനർനിർമ്മിക്കുവാൻ അധികാരികൾ തയ്യാറാകുന്നില്ല !!

ഇടക്കൊച്ചി : കേരളത്തിലെ എല്ലാ റോഡുകളും ഉടൻ പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുപോലും റോഡ് ടാറിങ് നടക്കുന്നില്ല. നിത്യേന യാത്രക്കാർ കുഴികളിൽ വീണ് പരിക്കേൽക്കുന്നു. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനു വേണ്ടി വെട്ടിപ്പൊളിച്ച റോഡ് കോൺക്രീറ്റ് ചെയ്ത് താൽക്കാലിക കുഴിയടക്കൽ നടത്തിയെങ്കിലും, കാലവർഷം കൂടി വന്നപ്പോൾ വീണ്ടും പൊട്ടിപൊളിഞ്ഞു. റോഡിൽ KSEB കേബിൾ ഇടുന്ന ജോലി നടക്കാനുണ്ടെന്നും രണ്ടാഴ്ച്ചയ്ക്കുള്ളിൽ പണി തീർത്തില്ലെങ്കിലും റോഡ് പണി നടത്തുമെന്ന് മേയർ ഉറപ്പ് നൽകിയെന്നും ഡിവിഷൻ കൗൺസിലർ ജീജ ടെൻസൻ പറഞ്ഞു. പ്രദേശവാസികളായ പി.എം.ഷൈജു, ഹെൻട്രി കെ എഫ്, റെനീഷ് രഘുവരൻ, യാത്രക്കാരായ മുംതാസ്, ഫൈസൽ, ജോയി, മനാഫ്, സലിംകുമാർ, അസ്ഫർ, ജോൺസൺ, സാബു, ജോസി, രാധാക്യഷ്ണൻ, ഹീര, അജയൻ, വിജയകുമാർ, ഓട്ടോ ഡ്രൈവേഴ്‌സായ അശോക് കുമാർ, അനിൽ, ജീജ ടെൻസൻ കൗൺസിലർ എന്നിവർ ലൈഫ്കൊച്ചിയോട് പ്രതികരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 26, 2022, 12:54 a.m. | Edakochi