.

#Puthenvelikkara

#covid vaccine

നാം സുരക്ഷിതരായാൽ നാട് സുരക്ഷിതമാകും... പുത്തൻവേലിക്കര പഞ്ചായത്തിൽ കോവിഡ് വാക്‌സിൻ വിതരണം പുരോഗമിക്കുന്നു

പുത്തൻവേലിക്കര പഞ്ചായത്തിൽ കോവിഡ് വാക്‌സിൻ വിതരണം പുരോഗമിക്കുകയാണ്.ഏകദേശം പത്തൊൻപതോളം ക്യാമ്പുകൾ ഇതിനോടകം സംഘടിപ്പിച്ചു. രണ്ടായിരത്തോളമാളുകൾക്ക് വാക്‌സിൻ വിതരണം ചെയ്തു. അറുപത് വയസ്സിന് മുകളിലുള്ളവർക്കും,നാൽപ്പത്തി അഞ്ച് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്കുമാണ് ഇപ്പോൾ വാക്‌സിൻ വിതരണം നടത്തുന്നത്. വാക്‌സിൻ എടുക്കുന്നതിന് മുൻപും അതിനു ശേഷവും പൊതുജനങ്ങൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും പുത്തൻവേലിക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സൈന മേരി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിജോഷ് എസ് എന്നിവർ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | March 29, 2021, 5:40 p.m. | Puthenvelikara