.

ഇലഞ്ഞി : ഗ്രാമീണ സഹകരണ സംഘം പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്തു.

ഇലഞ്ഞി : സംഘം പ്രസിഡന്റ് TP മുരളീധരന്റെ അദ്ധ്യക്ഷയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ഉദ്‌ഘാടനം നിർവ്വഹിച്ചു. ഭരണ സമിതി അംഗം സി.ബി. നീലകണ്ഠൻ, സൊസൈറ്റി മെമ്പറും ബാലസാഹിത്യകാരനും റിട്ട. അദ്ധ്യാപകനുമായ മുത്തോലപുരം മോഹൻദാസ് എന്നിവരുടെ നിര്യാണത്തിൽ അനുശോചന പ്രമേയം KR ശശിധരൻ നായർ അവതരിപ്പിച്ചു. സെക്രട്ടറി ലാൽജി KN. സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡോജിൻ ജോൺ , എൽസി ടോമി, ഗ്രാമ പഞ്ചായത് മെമ്പർമാരായ ജയശ്രീ സനൽ, ജോർജ് ചമ്പമല, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ മാജി സന്തോഷ്, സിപിഎം ഇലഞ്ഞി ലോക്കൽ സെക്രട്ടറി വി ജെ പീറ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. K ശശികുമാർ കൃതജ്ഞത പറഞ്ഞു. കൂടുതൽ വിവരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | Feb. 3, 2023, 1:46 a.m. | Elanji