NEWS
.
ഇലഞ്ഞി : മുത്തോലപുരം കരയോഗം നവതി മന്ദിരം ഉദ്ഘാടനം ചെയ്തു.
ഇലഞ്ഞി : മുത്തോലപുരം എൻ. എസ്. എസ്. കരയോഗം നവതി മന്ദിരത്തിന്റെ ഉദ്ഘാടനം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് നിർവഹിച്ചു. കരയോഗം പ്രസിഡന്റ് സി. രാധാകൃഷ്ണൻ അധ്യക്ഷനായി. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, വൈസ് പ്രസിഡന്റ് എം.പി. ജോസഫ്, യൂണിയൻ വൈസ് പ്രസിഡന്റ് കെ. കെ. ദിലീപ്കുമാർ, യൂണിയൻ സെക്രട്ടറി കെ.ബി. ജയചന്ദ്രൻ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഡി. ഹരിദാസ്, യൂണിയൻ എച്ച്.ആർ ഫാക്കൽറ്റി എൻ.സി.വിജയകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് ജയ സോമൻ, കമ്മറ്റി അംഗം എം.ബി.സേതുലക്ഷ്മി, വൈസ് പ്രസിഡന്റ് എം. പി. ജോസഫ്, ഡോജിൻ ജോൺ, പി.ആർ. മോഹൻകുമാർ, പി. എൻ. ചന്ദ്രൻ,സുമോൻ ചെല്ലപ്പൻ, കരയോഗം സെക്രട്ടറി പ്രതീഷ് പ്രഭാകരൻ, അംബിക രാജു എന്നിവർ സംസാരിച്ചു. മന്ദിര നിർമ്മാണം നടത്തിയ സിബി റെജിയെ ആദരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.
LifeKochi Web Desk | Feb. 3, 2023, 1:29 a.m. | Elanji