.

#ernakulam collector

സുഹാസിന് പകരം ജാഫർ മാലിക്... എറണാകുളം ജില്ലാ കലക്ടറായി നിയമിതനായ ജാഫർ മാലിക് ഐഎഎസിന് ലൈഫ് കൊച്ചിയുടെ ആശംസകൾ...

സുഹാസിന് പകരം ജാഫർ മാലിക്... എറണാകുളം ജില്ലാ കലക്ടറായി നിയമിതനായ ജാഫർ മാലിക് ഐഎഎസിന് ലൈഫ് കൊച്ചിയുടെ ആശംസകൾ... എറണാകുളം ജില്ലയുടെ പുതിയ കലക്ടറായി ജാഫര്‍ മാലിക് ഐഎഎസിനെ നിയമിച്ചു. 2013 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നേരത്തെ പെരിന്തല്‍മണ്ണ സബ് കലക്ടറായിരുന്നു. രാജസ്ഥാന്‍ സ്വദേശിയാണ്. ഭാര്യ ഫര്‍സാ പര്‍വീണും ഐഎഎസ് ഉദ്യോഗസ്ഥയാണ്. എസ്. സുഹാസ് ഐഎഎസിന് പകരമാണ് ജാഫർ മാലിക് എത്തുന്നത്. എറണാകുളം ജില്ല കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ആത്മവിശ്വാസത്തോടെ മുന്നിൽ നിന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നയിച്ച പീപ്പിൾസ് കലക്ടറാണ് സുഹാസ്. പ്രളയകാലത്തും കൊറോണയെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിലും മികവുറ്റ പ്രവർത്തനങ്ങളുമായി സുഹാസ് ജനമനസ്സുകളിൽ കുടിയേറി. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർ‌ത്തിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. സമൂഹ വ്യാപനം തടയാനായി 'റിയല്‍ ടൈം ട്രാക്കിങ്' പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. സംസ്ഥാനത്തുതന്നെ ആദ്യമായിട്ടായിരുന്നു ഇത്. ഇങ്ങനെ നിരവധി ആശയങ്ങളിലൂടെ കഴിവ് തെളിയിച്ച സുഹാസ് പുതിയ പദവിയിലേക്ക് പോകുമ്പോൾ എറണാകുളത്തുകാർക്ക് നഷ്ടബോധം സ്വാഭാവികം.... സുഹാസ് വരച്ചിട്ട പ്രതീക്ഷകളുടെ ബെഞ്ച് മാർക്ക് വളരെ ഉയരത്തിലാണ് ജില്ലയിലുള്ളവർക്ക്. മലപ്പുറത്തുകാരുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞ ജാഫർ മാലിക്കിന് ആ പ്രതീക്ഷകൾക്കും മുകളിലേക്കു പോകാൻ കഴിയുമെന്നു തന്നെ കരുതാം. എറണാകുളം കലക്ടറായി സ്ഥാനമേൽക്കുന്ന ജാഫർ മാലികിന് ലൈഫ് കൊച്ചിയുടെ ആശംസകൾ...

LifeKochi Web Desk | July 8, 2021, 12:58 a.m. | Kakkanadu Ward