.

കലൂർ : ഉത്സവത്തിനിടെ കളഞ്ഞു കിട്ടിയ മാല ഉടമസ്ഥന് നൽകി രജിത സാലു മാതൃകയായി.

കലൂർ : ആനന്ദ ചന്ദ്രോദയം സഭ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച് ക്ഷേത്രാങ്കണത്തിൽ കച്ചവടം ചെയ്യാൻ എത്തിയ ഒരാളുടെ മാല നഷ്ടപ്പെടുകയും രേഖാമൂലം സഭാ കമ്മിറ്റി അറിയിക്കുകയും ചെയ്തിരുന്നു. ക്ഷേത്രം സഭാംഗമായ രജിത സാലുവിന് മാല ലഭിക്കുകയും സഭാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോയ ആളുടെ തന്നെയാണോ എന്ന് പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. സഭാംഗങ്ങളുടെ സാന്നിധ്യത്തിൽ മാല തിരികെ നൽകി. ആനന്ദ ചന്ദ്രോദയം സഭ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സെക്രട്ടറി ടി ഡി രാജീവൻ, ക്ഷേത്രം മേൽശാന്തി എൻ ബി ജോഷി, ക്ഷേത്രം പ്രസിഡൻറ് ഐ ആർ തമ്പി, രജിത സാലു, സെബിൻ ജോൺസൺ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സനോജ്.

LifeKochi Web Desk | Feb. 3, 2023, 7:18 p.m. | Kaloor