.

കലൂർ : മെഗാ ട്രേഡ് എക്സ്പോ 2022, സെപ്റ്റംബർ 21 മുതൽ 25 വരെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്നു.

കലൂർ : കേരളത്തിൻ്റെ വ്യാവസായിക മേഖലയിൽ നൂതന അറിവുകളും ആശയങ്ങളും പങ്കുവക്കുന്ന മെഗാ ട്രേഡ് എക്സ്പോ - 2022 സെപ്റ്റംബർ 21 മുതൽ 25 വരെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുകയാണ്. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള വൈവിധ്യങ്ങളായ സ്റ്റാളുകൾ, വ്യവസായിക - പ്രവാസ-സഹകരണ സെമിനാറുകൾ, മെഗാ ജോബ് ഫെയർ, വനിതാ കമ്മീഷൻ സെമിനാർ, എക്സലൻസ് അവാർഡ് വിതരണം, വൈവിധ്യങ്ങളായ രുചി ഭേദങ്ങളുടെ കലവറയൊരുക്കുന്ന ഫുഡ് ഫെസ്റ്റ്, മലയാളത്തിലെ പ്രശസ്തരായ നടന വൈഭവങ്ങൾ ഒത്തു ചേരുന്ന കലാ സന്ധ്യകൾ തുടങ്ങി നിരവധി പരിപാടികൾ. അഞ്ചു ദിനം നീളുന്ന എക്സ്പോയിൽ വിവിധ ദിവസങ്ങളിലായി സംസ്ഥാന മന്ത്രിമാർ, ഉദ്യോഗസ്ഥ- വ്യവസായ പ്രതിഭകൾ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, നിസാർ ഇബ്രാഹിം ജനറൽ കൺവീനർ മെഗാ ട്രേഡ് എക്സ്പോ, എം യു അഷറഫ് പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി, ജൂബിൾ ജോർജ് വടവുകോട് ബ്ലോക്ക്‌ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ, ഇ പി നൗഷാദ് എംഡി ബിസിനസ് കേരള, റഫീക്ക് മരക്കാർ ട്രെയ്ഡ് ഫെയർ എക്സ്പോ കമ്മറ്റി അംഗം എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | Sept. 20, 2022, 7:59 p.m. | Kaloor