.

കോതമംഗലം : എറണാകുളം ജില്ലയിലെ അതി മനോഹരമായ വിനോദ സഞ്ചാര കേന്ദ്രം - മാമലക്കണ്ടം ഗ്രാമ പ്രദേശം.

കോതമംഗലം : ഹൈറേഞ്ചിന്റെ കവാടം എന്നറിയപെടുന്ന കോതമംഗലത്ത് നിന്നും കീരംപാറ വഴി തട്ടേകാട് പാലം കടന്ന് കുട്ടമ്പുഴ സിറ്റി തിരിഞ്ഞ് പന്തപ്ര ആദിവാസി കുടി കഴിഞ്ഞ് കാനനപാത താണ്ടിയാൽ മാമലക്കണ്ടം ഗ്രാമത്തിൽ എത്തിചേരാം. കോതമംഗലത്ത് നിന്നും വെറും 35 കിലോമീറ്റർ ദൂരം മാത്രം ജില്ലയിലെ അതിർത്തി പ്രദേശമായ കുട്ടമ്പുഴ പഞ്ചായത്തിലെ കൊയ്നിപാറയിലെത്തുവാൻ. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കടയും കൊയ്നി പാറയിലാണ്. തൃശൂർ ജില്ലയിലെ മലക്കപാറ, ഇടുക്കി മൂലമറ്റം മലമ്പ്രദേശങ്ങളും ഉൾപെടെ നെടുമ്പാശ്ശേരി വിമാന താവളം വരെ ഇവിടെ നിന്നും ദൃശ്യമാകും. കൊയ്നിപറയിലെത്തുവാൻ ഓഫ് റോഡ് ജീപ്പ് സഫാരിയാണ് ഉത്തമം. ഇരുചക്ര വാഹനങ്ങളിൽ ബൈക്ക് റൈഡേഴ്സ് എത്തുന്നുണ്ട്. കൊയ്നിപാറ മലമടക്കിൽ ജില്ലയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തട്ട് കട മലകയറി ഓഫ് റോഡ് കയറി വരുന്ന സഞ്ചാരികൾക്ക് ആശ്വാസമാണ്. ബ്രിട്ടീഷുകാർ നിർമിച്ച പഴയ ആലുവ മൂന്നാർ റോഡിന്റെ (രാജ പാത) ഭാഗമായി പോകുന്ന KSRTC ജംഗിൾ സഫാരി ബസ് കടന്ന് പോകുന്ന മാമലകണ്ടത്ത് കൊയ്നിപാറ , മുനിപാറ, കാട്ടരുവികൾ, ഏറുമാടങ്ങൾ, കുട്ടമ്പുഴ പെരിയാർ പുഴയിലെ തുരുത്തുകൾ, ആദിവാസി കുടികൾ തുടങ്ങി നിരവധി കാഴ്ചകളുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | Aug. 1, 2022, 5:21 p.m. | Kothamangalam