.

#kalamassery news

കളമശ്ശേരിയിൽ കോവിഡ് വാക്‌സിനേഷൻ മെഗാ മേള

കളമശ്ശേരി നഗരസഭയിലെ അറുപത് വയസ്സ് കഴിഞ്ഞവർക്കും, 45 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള രോഗികളായ ആളുകൾക്കുമുള്ള കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് കളമശ്ശേരി പോളിടെക്‌നിക്കിൽ ആരംഭിച്ചു. ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് ഇവിടെ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് ഉണ്ടാവും. കൂടുതൽ വിവരങ്ങളെകുറിച്ച് കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ കെ നിഷാദ്, മുപ്പത്തിഏഴാം ഡിവിഷൻ കൗൺസിലർ റഫീഖ് മരക്കാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽകുമാർ എന്നിവർ സംസാരിക്കുന്നു കൂടാതെ വാക്‌സിൻ സ്വീകരിച്ചതിന്റെ അനുഭവം മുതിർന്ന പൗരനായ അബ്‌ദുള്ള ലൈഫ് കൊച്ചിയുമായ് പങ്കിടുന്നു .

LifeKochi Web Desk | March 25, 2021, 4:36 p.m. | Kalamassery