.

#thevara

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ മീറ്റർ റീഡിങ്ങിന് പുതിയ രീതിയുമായി കെ.എസ്.ഇബി.

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ മീറ്റർ റീഡിങ്ങിന് കെ.എസ്.ഇബി. താത്കാലികമായി പുതിയ രീതി മുന്നോട്ടുവയ്ക്കുന്നു. അതതുവീടുകളിലെ മീറ്റർ റീഡിങ്ങിന്റെ ഫോട്ടോ എടുത്ത് അധികൃതർക്ക് അയച്ചുകൊടുക്കാവുന്നതാണ്. കൂടാതെ കോവിഡ് പടർന്നു പിടിക്കുന്നതിനൊപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിൽ കനത്ത മഴയും കാറ്റിലും പലയിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിക്കുകയുണ്ടായി. ഈ സമയങ്ങളിൽ വൈദ്യുതി നിലയ്ക്കാൻ സാധ്യത കൂടുതലാണ്. വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി. അധികൃതർ എത്തുമ്പോൾ വീടുകളിൽ കോവിഡ് രോ​ഗികൾ ഉണ്ടെങ്കിൽ മുൻകൂട്ടി പ്രത്യേകം അറിയിക്കുന്നത് തയ്യാറെടുപ്പുകൾ നടത്താൻ അവർക്ക് സഹായകമാകും. ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 17, 2021, 9:07 p.m. | Thevara