.

#Protest

#kvves

വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരത്തിലേയ്ക്ക്

നാളെ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നിരാഹാര സമരത്തിലേയ്ക്ക്. കേരളത്തിലെ വിവിധ യൂണിറ്റുകളിലും സെക്രട്ടറിയേറ്റിന് മുന്നിലും വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇവർ നിരാഹാരം നടത്തുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പാവൂർ യൂണിറ്റ് പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ പറഞ്ഞു. സമരത്തിന് പിന്തുണയുമായി മർച്ചന്റ് അസോസിയേഷൻ ഉണ്ടാകുമെന്ന് മർച്ചന്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റ് സെക്രട്ടറി എം.എം. അജീർ പറഞ്ഞു.

LifeKochi Web Desk | July 5, 2021, 9:16 p.m. | Perumbavoor