.

മലയാറ്റൂർ നീലീശ്വരം : മലയാറ്റൂരിൽ കാട്ടുതീ പ്രതിരോധ ബോധവൽക്കരണ റാലി നടന്നു.

മലയാറ്റൂർ നീലീശ്വരം : കേരള വനം - വന്യജീവി വകുപ്പും, സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെയും നേതൃത്വത്തിൽ "കാടില്ലങ്കിൽ നാട് ഇല്ല നാടില്ലങ്കിൽ നാം ഇല്ല " എന്ന സന്ദേശമുണർത്തി കൊണ്ട് മലയാറ്റൂരിൽ നടത്തിയ ബോധവൽക്കരണ റാലി ജില്ല പഞ്ചായത്ത് മെമ്പർ അനിമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു, ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ പി എ ജലീൽ , ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ സിന്ധുമതി, VSS പ്രസിഡന്റ് ടി എം രാധാകൃഷ്ണൻ , മലയാറ്റൂർ സെന്റ് തോമസ് സ്കൂൾ അധ്യാപിക ടെസി ടോം, ഡെപ്യൂട്ടി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ കെ വി മനോജ് കുമാർ ,വിദ്യാർത്ഥനി ടെസ ടിനു , സെക്ഷൻ ഓഫീസർ K ബിജു എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | Feb. 3, 2023, 1:29 a.m. | Malayattoor - Neeleeswaram