.

മരട് : നൂറിലേറെ പുതിയ ഉല്‍പ്പന്നങ്ങളും, ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് സമ്മാനങ്ങളും നല്‍കുന്ന "ലക്കി ലക്ഷപ്രഭു" അനുകൂല്യവുമായി ഗോദ്റെജ് അപ്ലയന്‍സസ്.

മരട് : ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍, ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍, മൈക്രോവേവ് അവനുകള്‍ തുടങ്ങിയ പ്രീമിയം അപ്ലയന്‍സസ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്തി ചൂണ്ടിക്കാട്ടി. പുതിയ ഗോദ്റെജ് ഇന്‍സുലികൂള്‍ അവതരിപ്പിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. ഒതുങ്ങിയതും കൊണ്ടുനടക്കാവുന്നതും ഇന്‍സുലിന്‍ കാര്യക്ഷമത ഉറപ്പാക്കുന്നതുമാണ് ഈ ഗോദ്റെജ് ഇന്‍സുലികൂള്‍.. ദേശീയ വിപണന വിഭാഗം മേധാവി സഞ്ജീവ് ജെയിന്‍ പറഞ്ഞു. നവീനവും മികച്ചതുമായ വില്‍പ്പനാനന്തര സേവനങ്ങള്‍, ഗോദ്റെജ് അപ്ലയന്‍സസ് വാങ്ങുമ്പോള്‍ ഓരോ ദിവസവും ഒരു ലക്ഷം രൂപ വരെ ക്യാഷ് പ്രൈസ് നല്‍കുന്ന "ലക്കി ലക്ഷപ്രഭു" പോലുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങള്‍, ആകര്‍ഷകമായ വായ്പകള്‍ തുടങ്ങിയവയോട് കൂടി തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കളുടെ ഓണം കൂടുതല്‍ ആവേശഭരിതമാക്കാനാണ് കാത്തിരിക്കുന്നത് എന്ന് ശ്രീനാഥ് നാരായണൻ ഹെഡ് കേരള ചടങ്ങിൽ പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | July 28, 2022, 11:42 p.m. | Maradu