#manjapra news

അയ്യായിരം കുട്ടികൾക്ക് അക്ഷരം പറഞ്ഞു കൊടുത്ത തൊണ്ണൂറ്റിയൊന്ന് വയസുള്ള മീനാക്ഷി ആശാത്തി....

പ്രായം തൊണ്ണൂറ്റിയൊന്നായി മീനാക്ഷിയമ്മക്ക്,എങ്കിലും അക്ഷരം വറ്റാത്ത കലവറയാണ് ഈ ആശാത്തി. മഞ്ഞപ്രകാർ മീനാക്ഷി ആശാത്തിയെന്ന് വിളിക്കുന്ന ഈ അമ്മയ്ക്ക് അയ്യായിരത്തോളം ശിഷ്യന്മാരുണ്ട്. എഴുപത് വർഷത്തോളമായി കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുകയാണ് മീനാക്ഷി ആശാത്തി.നവതിയുടെ നിറവിൽ തന്റെ അക്ഷരയാത്ര തുടരുന്ന മീനാക്ഷി ആശാത്തിക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

LifeKochi Web Desk | March 26, 2021, 5:43 p.m. | Manjapra