.

നോർത്ത് പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കണ്ടറി സ്ക്കൂളിന് പുതിയ കെട്ടിടവും, കമ്പൂട്ടർ ലാബും ഉൽഘാടനം ചെയ്തു.

നോർത്ത് പറവൂർ: പറവൂർ ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടി പറവൂർ ഈഴവ സമാജം മാനേജ്മെന്റ് നിർമ്മിച്ച 24 ഹൈടെക് ക്ലാസ്സ് റൂമുകളോടുകൂടിയുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ നിർവ്വഹിച്ചു. പുതിയ കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനം നഗരസഭ ചെയർപേഴ്സൻ പ്രഭാവതി ടീച്ചർ നടത്തി. സ്കൂൾ മാനേജർ പി.എസ് സ്മിത്ത് അദ്ധ്യക്ഷനായി. ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ , പ്രസിഡന്റ് പി.ആർ. കാന്തൻ , പി.എസ് ഹരിദാസ്, നഗരസഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൻ കെ.ജെ. ഷൈൻ, പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, പ്രതിപക്ഷ നേതാവ് ടി.വി നിഥിൻ, പി.ടി.എ പ്രസിഡന്റ് ഇന്ദു അമൃതരാജ്, പ്രിൻസിപ്പൽ ജാസ്മിൻ ടീച്ചർ, ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി എന്നിവർ പ്രസംഗിച്ചു. SSLC എ പ്ലസ് നേടിയവർക്കും വിവിധരംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും മെമന്റോ നൽകി ആദരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 9, 2022, 3:30 p.m. | Paravoor North