NEWS
.
നോർത്ത് പറവൂർ : വിസ്മയമായി മെഗാ മാർഗ്ഗംകളി.
നോർത്ത് പറവൂർ : ഏഴിക്കര സെന്റ് മേരീസ് അസംപ്ഷൻ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുന്നാളാഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇടവകയിലെ വനിതകളെ പങ്കെടുപ്പിച്ച് മെഗാ മാർഗ്ഗംകളി നടത്തി. പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബിനീഷ് പൂണോലി അദ്ധ്യക്ഷനായി. തിരുന്നാൾ ജനറൽ കൺവീനർ സെബാസ്റ്റ്യൻ പോൾ താടിക്കാരൻ , കൈക്കാരന്മാരായ വർഗ്ഗീസ് മാമ്പിള്ളി, ജോൺസൺ ഈരാളി, വൈസ് ചെയർമാൻ തോമസ് കോലഞ്ചേരി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.
LifeKochi Web Desk | Feb. 3, 2023, 4:31 p.m. | Paravoor North