.

നോർത്ത് പറവൂർ : KVVES ന്റെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന ക്യാമ്പും ഹെൽത്ത് കാർഡ് വിതരണവും

നോർത്ത് പറവൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന ക്യാമ്പും ഹെൽത്ത് കാർഡ് വിതരണവും നടത്തി. പറവൂർ വ്യാപാരഭവൻ ഹാളിൽ നടന്ന ക്യാമ്പ് കെ വി വി ഇ എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡൻറ് ജിമ്മി ചക്യത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ എൽ ഷാറ്റോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ ടി ജോണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി പ്രമോദ്, ഷാജഹാൻ അബ്ദുൽ ഖാദർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ എസ് ശ്രീനിവാസ്, ട്രഷറർ വി വി സരസൻ എന്നിവർ സംസാരിച്ചു. ഡോക്ടർ ജോസ് മാത്യു ക്യാമ്പിലെത്തിയവരെ പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Feb. 3, 2023, 6:25 p.m. | Paravoor North