.

നോർത്ത് പറവൂർ : ഇൻഫന്റ് ജീസസ് സ്കൂൾ ജൂബിലി ആഘോഷങ്ങളിലേക്ക്.

നോർത്ത് പറവൂർ : ഇൻഫന്റ് ജീസസ് പബ്ളിക് സ്കൂൾ ഗോൾഡൺ ജൂബിലിയാഘോഷ സമ്മേളനം പറവൂർ ഡോൺബോസ്കോ പള്ളി വികാരി ഫാ. ജോയ് കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്തു. എറണാകുളം വിമല പ്രൊവിൻസിലെ വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ പാവന സിഎംസി അധ്യക്ഷത വഹിച്ചു. ലെഫ്റ്റനന്റ് കമാണ്ടർ സോനു ജോർജ്, മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജെ.രാജു, വാർഡ് കൗൺസിലർ ലൈജി ബിജു, റവ.ഡോ.മാത്യു കരീത്തറ (സഹോദയ), അഡീഷണൽ എസ്പി ബിജി ജോർജ്, ബൈജു വിവേകാനന്ദൻ, മാനേജർ സിസ്റ്റർ ടെസി റോസ്, പ്രിൻസിപ്പാൾ സിസ്റ്റർ സ്മിത ജോസ്, സിസ്റ്റർ ദീപ്തി മാത്യു, റിയ അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. രംഗപൂജ,സംഘനൃത്തം, സംഗീത നൃത്തം, നാടകം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Feb. 3, 2023, 1:13 a.m. | Paravoor North