.

നോർത്ത് പറവൂർ : ഗവ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ പ്രവേശന ക്യാമ്പയിൻ ഉദ്ഘാടനം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ വി എ പ്രഭാവതി നിർവഹിച്ചു .

നോർത്ത് പറവൂർ : പി ടി എ വൈസ് പ്രസിഡന്റ്‌ രാജേന്ദ്രൻ പി പി അധ്യക്ഷത വഹിച്ചു. അഡ്മിഷൻ നേടിയ എല്ലാ കുട്ടികൾക്കും സൗജന്യ യുണിഫോം, ബാഗ്, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ഇ ജി ശശി, 150 ആം വാർഷിക കമ്മിറ്റി ചെയർമാൻ രമേശ്‌ ഡി കുറുപ്പ്, പൂർവ്വവിദ്യാർഥി സംഘടന പ്രസിഡന്റ്‌ എൻ എം പിയേഴ്സൺ, ഡെന്നി തോമസ്, എ ഇ ഒ സി എസ് ജയദേവൻ, ബി പി സി അജയൻ എ എ , മുനിസിപ്പൽ വൈസ് ചെയർമാൻ എം ജെ രാജു, പ്രിൻസിപ്പൽ വീണ എസ് വി, ഹെഡ്മിസ്ട്രെസ് സിനി എ എസ്, അലൂമിനി വൈസ് ചെയർമാൻ ജോസ് തോമസ്, കേടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ വായനശാല പ്രസിഡന്റ്‌ സുകുമാരൻ പി പി , ലിൻസ് ആന്റണി, ബിജു എൻ, ഷെറിൻ പി എം, നഗരസഭ പ്രതിപക്ഷ നേതാവ് ടി. വി. നിധിൻ എന്നിവർ സംസാരിച്ചു. കൂടാതെ എസ് എസ് കെ അനുവദിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ കല്ലിടൽ കർമ്മവും നിർവഹിക്കപ്പെട്ടു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Feb. 3, 2023, 6:22 p.m. | Paravoor North