.

പച്ചാളം : ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂളും, പാലാരിവട്ടം റോട്ടറി ക്ലബും സംഘടിപ്പിച്ച "യുദ്ധം ലഹരിക്കെതിരെ" എന്ന സന്ദേശമുണർത്തുന്ന കുട്ടിച്ചങ്ങല MP ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.

പച്ചാളം: സെന്റ് ജോസഫ്സ് ഹൈസ്കൂളും, പാലാരിവട്ടം റോട്ടറി ക്ലബും സംഘടിപ്പിച്ച യുദ്ധം ലഹരിക്കെതിരെ എന്ന സന്ദേശമുണർത്തുന്ന കുട്ടിച്ചങ്ങല MP ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. സംരക്ഷണ ചങ്ങലയിൽ പങ്കാളികളാകാൻ എത്തിയവരെ ഹെഡ്മിസ്ട്രസ് അനിത വി.എസ്. സ്വാഗതം ചെയ്തു. "വേണ്ട വേണ്ട ലഹരി വേണ്ട" എന്ന സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനവുമായി കുട്ടികളും അദ്ധ്യാപകരും മാതാപിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും സ്കൂളിനു ചുറ്റും അണിനിരന്നു കൊണ്ട് ലഹരിക്കെതിരെ ആവേശത്തോടെ സംരക്ഷണ ചങ്ങല തീർത്തു. തുടർന്ന് നടന്ന ബോധവത്ക്കരണ ക്ലാസ് സെൻട്രൽ പോലീസ് SI ഫുൽജൻ നയിച്ചു. പാലാരിവട്ടം റോട്ടറി ക്ലബ് പ്രസിഡന്റ് ബെൻജിത്ത് ബേബി മയിലാടി കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഏ.കെ. ലീന ചടങ്ങിന് നന്ദിയർപ്പിച്ചു. ലഹരിക്കെതിരെ സർക്കാർ സംഘടിപ്പിക്കുന്ന കർമ്മ പരിപാടിയോട് ചേർന്നു നിന്നു കൊണ്ട് ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂൾ "ലഹരിക്കെതിരെ കുട്ടിച്ചങ്ങല" തീർത്തു കൊണ്ട് ശക്തമായ ഒരു ലഹരി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അനിത V S പ്രധാനാദ്ധ്യാപിക സെൻ്റ് ജോസഫ് ഹൈസ്കൂൾ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Oct. 29, 2022, 12:01 a.m. | Pachalam