.

പാലാരിവട്ടം : വ്യാപാരി വ്യവസായി ഏകോപന സമിതി, തൃക്കാക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖത്തിൽ മെഡിക്കൽ ക്യാമ്പും ഹെൽത്ത് കാർഡ് വിതരണവും സംഘടിപ്പിച്ചു.

പാലാരിവട്ടം : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഡോക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും, ഹെൽത്ത് കാർഡ് വിതരണവും സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടത്തിയ ക്യാമ്പ് ജില്ലാ പ്രസിഡണ്ട് പി സി ജേക്കബ് ഉദ്ഘാടനം ചെയ്തു. ആശംസകൾ നേർന്നുകൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. റിയാസ്, തൃക്കാക്കര മണ്ഡലം പ്രസിഡണ്ട് അസീസ്, സെക്രട്ടറി ജോയ്, ഷാജഹാൻ, ജിജോ, ഷാബിർ, ട്രഷറർ ഷിജു, വനിതാ വിംഗ് സെക്രട്ടറി ഷംല, പ്രസിഡണ്ട് ഷിജി എന്നിവർ പങ്കെടുത്തു. ഹസീസ് കെ വി വി ഇ എസ്‌ പ്രസിഡന്റ് തൃക്കാക്കര ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. തൃക്കാക്കര നിയോജകമണ്ഡലത്തിലെ എല്ലാ വ്യാപാരി വ്യവസായി അംഗങ്ങളായിട്ടുള്ള സ്ഥാപനത്തിലെ ഉടമകൾക്കും, ജീവനക്കാർക്കും ഹെൽത്ത് കാർഡ് നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | Feb. 3, 2023, 12:07 a.m. | Palarivattom