.

പള്ളുരുത്തി : പ്രൊഫഷണൽ നാടക സംവിധാന രംഗത്തെ അതുല്യപ്രതിഭ കെ.എം.ധർമ്മൻ നവതിയുടെ നിറവിൽ.

പള്ളുരുത്തി :1933 ആഗസ്റ്റ് 19 ന് കൊല്ലാപറമ്പിൽ മാധവൻ - പത്മിനി ദമ്പതികളുടെ ഏഴുമക്കളിൽ മൂന്നാമത്തെ മകനായി കർക്കിടക മാസം തിരുവാതിര നക്ഷത്രത്തിൽ ജനനം.1947- മുതൽ സ്കൂൾ തലം മുതൽ കലാരംഗത്തേക്ക് ഇറങ്ങി 1955-ൽ അനശ്വരനായ നാടക ആചാര്യൻ പി.ജെ.ആന്റെണിയുടെ കൂടെ പ്രൊഫഷണൽ നാടകരംഗത്ത് തുടക്കം കുറിച്ചു അതിലൂടെ സാവധാനം പി.ജെ.ആന്റെണിയുടെ അരുമശിഷ്യനായി എളുപ്പത്തിൽ മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. കുറച്ചുനാൾ സിനിമാ അഭിനയവും സഹ സംവിധാന രംഗത്തും പ്രവർത്തിച്ചു "പ്രേമലേഖ" "രാരിച്ചൻ എന്ന പൗരൻ" "നീലാകാശം" "കാൽപ്പാടുകൾ "സ്വർഗ്ഗരാജ്യം" "മുടിയനായ പുത്രൻ " എന്നി ചിത്രങ്ങളിൽ പലവിധ വേഷങ്ങളിൽ അഭിനയിച്ചു. സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ സഹസംവിധായകനുമായി പ്രവർത്തിച്ചു. മഞ്ഞിലാസിന്റെ "ഒടുക്കം തുടക്കം" എന്ന ചിത്രത്തിൽ മലയാറ്റൂർ രാമകൃഷ്ണൻ എന്ന സംവിധായകന്റെ കൂടെ സഹസംവിധാന സഹായിയായും പ്രവർത്തിച്ചു. കേരളത്തിലെ ഒട്ടുമിക്ക പ്രൊഫഷണൽ നാടക സമിതിയിലെ നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. എല്ലാം തന്നെ ഹിറ്റുകളായിരുന്നു പിന്നെ കെ എം ധർമ്മന് പിന്നോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഭാര്യ കോമളം, മകൻ പ്രദീപ്, മകന്റ ഭാര്യ ബിന്ദു അവരുടെ മക്കൾ അശ്വതി, അഭിനവ് എന്നിവരടങ്ങുന്ന കുടുംബം പള്ളുരുത്തിയിൽ താമസിക്കുന്നു. കെ എം ധർമ്മന്റെ കുടുംബം തന്നെ ഒരു കലാകുടുംബമാണ്. ഇപ്പോൾ അദ്ദേഹം 90 വയസ്സിലും ഊർജസ്വലനായിരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 19, 2022, 4:23 p.m. | Palluruthy