.

#njarakkal panchayath

കോവിഡിനെ പ്രതിരോധിക്കാൻ ഞാറക്കലിൽ പഞ്ചായത്ത് അധികൃതരും സന്നദ്ധ പ്രവർത്തകരും സജ്ജം...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി സർക്കാർ പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഞാറക്കൽ പഞ്ചായത്തിന്റെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാർ റൂം ആരംഭിച്ചു. സഹായത്തിനായി കക്ഷി രാഷ്ട്രീയ ഭേദ​മന്യേ എല്ലാ സന്നദ്ധ സേവന പ്രവർത്തകരും ഇതിൽ പങ്കു ചേർന്നിട്ടുണ്ട്. ഇതിനോടൊപ്പം ഡൊമിസിലറി കെയർ സെന്റർ വീണ്ടും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഏകോപനം കോവി‍ഡ് വാർ റൂമിലാണ് നടക്കുന്നത്. സഹായം ആവശ്യമുള്ളവർ 75111 20156, 77361 21056 എന്നീ ഹെൽപ്പ്ലൈൻ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

LifeKochi Web Desk | May 8, 2021, 6:23 p.m. | Njarakkal