.

പറവൂർ: ഉണ്ണിമിശിഹാ ഓഡിറ്റോറിയും നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത് നിവാസികളുടെ ആവേശമായ ഉണ്ണിമിശിഹാ ഓഡിറ്റോറിയും നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. മടപ്ലാതുരുത്ത് ഉണ്ണിമിശിഹ സഹായസംഘത്തിൻ്റെ ഈ ആഡിറ്റോറിയം ഈ പ്രദേശത്തെ കലാ സാംസ്കാരിക പരിപാടികൾക്കും മറ്റ് കൂട്ടായ്മകൾക്കും വേദിയായിരിക്കുമെന്ന് സംഘം പ്രസിഡൻ്റ് പി.എൽ മാസിൻ അറിയിച്ചു. ഉണ്ണിമിശിഹാ സംഘം സെക്രട്ടറി കെ വി ജോസഫ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. രാവിലെ 10ന് തിരുത്തിപ്പുറം സെൻ്റ് ലൂയീസ് പള്ളി വികാരി ഫാ.ജോഷി കളപ്പറമ്പത്ത് വെഞ്ചിരിക്കും.10.30 ന് പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Dec. 18, 2021, 5:16 p.m. | Paravoor North