.

പെരുമ്പാവൂർ : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴിൽ പദ്ധതിയായ കെസ്റുവിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് എംപ്ലോമെന്റ് ഓഫീസർ സാജു എ പി പറഞ്ഞു.

പെരുമ്പാവൂർ : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴിൽ പദ്ധതിയായ കെസ്റു വിലേക്ക് ഇപ്പോൾ കുന്നത്തുനാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് എംപ്ലോമെന്റ് ഓഫീസർ അറിയിച്ചു. അപേക്ഷകർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ നിലവിലുള്ള ആളായിരിക്കണം. കുടുംബ വാർഷിക വരുമാനം 100000 രൂപയിൽ കവിയാത്ത 21 നും 50 നും മധ്യേ പ്രായമുള്ള വിദ്യാർത്ഥികളല്ലാത്തവർക്ക് കെസ്റുവിൽ അപേക്ഷ സമർപ്പിക്കാം. ബിരുധധാരികളായ വനിതകൾ, പ്രൊഫഷണൽ/സാങ്കേതിക യോഗ്യതയുള്ളവർ, തൊഴിൽരഹിത വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുനവർ എന്നിവർക്ക് പദ്ധതിയിൽ മുൻഗണന ലഭിക്കും. പരമാവധി 100000 രൂപയാണ് വായ്പ തുക. വായ്പാ തുകയുടെ 20% സബ്സിഡിയായി സംരംഭകരുടെ ലോൺ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്. തിരിച്ചടവും പലിശയും ധനകാര്യ സ്ഥാപനങ്ങളുടെ നിയമങ്ങൾക്ക് വിധേയമായിരിക്കും. ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകൾ, ജില്ല സഹകരണ ബാങ്ക്/കേരള ബാങ്ക്, കെ എസ് എഫ് ഇ, മറ്റ് പൊതുമേഖല ധനകാര്യ സ്ഥാപനങ്ങൾ, എന്നിവ മുഖേന വായ്പ ലഭ്യമാകുന്ന ഈ പദ്ധതിയിൻ കീഴിൽ സംയുക്ത സംരംഭവും ആരംഭിക്കാവുന്നതാണ്. വായ്പ ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽരഹിത വേതനം ലഭിക്കുകയോ, അവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള താത്കാലിക ഒഴിവുകൾക്ക് പരിഗണിക്കുകയോ ചെയ്യുന്നതല്ല. എന്നാൽ സ്ഥിരം ഒഴിവുകൾക്ക് പരിഗണിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾ കുന്നത്തുനാട് എംപ്ലോയ്മെന്റ് ഓഫീസർ സാജു എ പി ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Aug. 12, 2022, 11:19 p.m. | Perumbavoor