.

പെരുമ്പാവൂർ : പൂർവ്വ അദ്ധ്യാപക സംഗമം ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

പെരുമ്പാവൂർ : ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ കാലഘട്ടങ്ങളിൽ അധ്യാപകരായി സേവനം ചെയ്ത് റിട്ടയർ ചെയ്ത നൂറിലധികം അദ്ധ്യാപകർ സ്കൂൾ ഹാളിൽ ഒത്തുകൂടി. പഴയ കാല അധ്യാപനാനുഭവങ്ങളും അവിസ്മരണീയ മുഹൂർത്തങ്ങളും അനുഭവ സാക്ഷ്യങ്ങളും അനാവരണം ചെയ്തു കൊണ്ട് നടത്തിയ ലഘു സംസാരങ്ങളും ഹൃസ്വ വിവരണങ്ങളും സഹപ്രവർത്തകർക്ക് കൗതുകമേകുന്നവയായി. കഥയും, കവിതയും കസേര കളി മത്സരവും നടത്തി പ്രയാധിക്യത്തെ മറന്ന് അവർ സംഗമത്തെ അവിസ്മരണീയമാക്കി. സംഗമം ചെയർമാൻ സലിം ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചിന്തകൻ ഡോക്ടർ കുഞ്ഞുമുഹമ്മദ് പുലവത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ. ഉഷാകുമാരി , പി.ടി.എ. പ്രസിഡന്റ് റ്റി.എം. നസീർ, സി.കെ. അസീം , പി. റെജി, റ്റി.വി. രമണി, സി.കെ. അബ്ദുല്ല , പി.കെ. അരവിന്ദാക്ഷൻ, കെ.വി. പരീത്, യു.എ. അംബിക, കൃഷ്ണൻ കർത്ത , എം.ടി. ചാക്കോ , എൻ.പി. അബ്ദുസ്സലാം, കെ.ഒ. മത്തായി, എ. മീതിയൻ പിള്ള, ഗോപാലൻകർത്ത , കെ.എൽ. റെജീന തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ റ്റി.വി. പരീത് സ്വാഗതവും, ട്രഷറർ സാബു. എം. പോൾ നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Sept. 21, 2022, 11:57 p.m. | Perumbavoor