.

പെരുമ്പാവൂർ : " സീ ഫ്ലീ മാർക്കറ്റ് " - യുവ സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനും അവസരം.

പെരുമ്പാവൂർ : പെരുമ്പാവൂരിലെയും സമീപ പ്രദേശങ്ങളിലും ഉള്ള യുവ സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനും ഉള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സീ ഫ്ലീ മാർക്കറ്റ് എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. വളർന്ന് വരുന്ന സംരഭകർക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്ന ഈ വിപണനകേന്ദ്രത്തിന്റെ പ്രവർത്തനം ഈ മാസം 17,18,19 തീയതികളിൽ ഇരിങ്ങോൾ ഇന്ദ്രധനുസ് ഓഡിറ്റോറിയത്തിൽ നടക്കും. 17 ന് മുനിസിപ്പൽ കൗൺസിലർ അനിത പ്രകാശ് ഉദ്ഘാടനം ചെയ്യുന്നതോടെ എക്‌സിബിഷൻ ആരംഭിക്കും. ക്രിസ്മസ് അലങ്കാരവസ്തുക്കളുടെ വിത്യസ്ത ശേഖരവും എക്‌സിബിഷന്റെ പ്രത്യേകതയാണ്. മൂന്ന് ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വൈകിട്ട് 9 മണി വരെയാണ് പ്രദർശനം നടക്കുന്നത്. പ്രദർശനം തികച്ചും സൗജന്യമാണ്. സംഘാടകരായ വിനിത വേണുഗോപാലൻ, വിവിയാൻ ആന്റണി, നമിത എസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Dec. 16, 2021, 7:26 p.m. | Perumbavoor