.

പെരുമ്പാവൂർ : പ്രവാസി കോൺഗ്രസ്സ് പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ഭാരത് ജോഡോ യാത്രയിൽ 135 ദിവസം സഞ്ചരിച്ച കോൺഗ്രസ്സ് നേതാവ് ഷീബാ രാമചന്ദ്രന് സ്വീകരണം നൽകി.

പെരുമ്പാവൂർ : പ്രവാസി കോൺഗ്രസ്സ് പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ഭാരത് ജോഡോ യാത്രയിൽ 135 ദിവസവും 4080 കിലോമീറ്ററും സഞ്ചരിച്ച പെരുമ്പാവൂർകാരിയായ കോൺഗ്രസ്സ് നേതാവ് ഷീബാ രാമചന്ദ്രന് സ്വീകരണം നൽകി. പെരുമ്പാവൂർ ഇന്ദിരാഭവനിൽ നടന്ന സമ്മേളനം സേവാദൾ ചെയർമാൻ MM ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് NA ഹസ്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി സംസ്ഥാന സെക്രട്ടറി ഇസ്മയിൽ നാനേത്താൻ സ്വാഗതവും, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഷാജി സലിം, വൈസ് പ്രസിഡൻ്റ് PK മുഹമ്മദ് കുഞ്ഞ്, ശാസ്ത്ര വേദി ജില്ലാ സെക്രട്ടറി വിജയൻ മുണ്ടിയാത്ത്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബീവി അബൂബക്കർ , പ്രവാസി ജില്ലാ സെക്രട്ടറി അലി പെരുമ്പാവൂർ, റഹിം മഞ്ഞപ്പെട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. കൂടുതൽ വിവരങ്ങൾ എൻ എ ഹസ്സൻ ബ്ലോക്ക് പ്രസിഡന്റ് പ്രവാസി കോൺഗ്രസ്സ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Feb. 3, 2023, 12:17 a.m. | Perumbavoor