.

രായമംഗലം : ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി കന്നുകാലികളിലെ ചർമ്മമുഴ പ്രതിരോധിക്കാൻ വാക്സിനേഷൻ തുടങ്ങി.

രായമംഗലം : കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ്, ഗ്രാമപഞ്ചായത്ത്, ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതി എന്നിവ ചേർന്ന് സൗജന്യ ചർമമുഴ രോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. ഫെബ്രുവരി 24 വരെയാണ് വാക്സിനേഷൻ നടക്കുക. കന്നുകാലികളിൽ വേഗതയോടെ പടർന്നു പിടിക്കുന്ന വൈറസ് രോഗമാണ് ചർമം മുഴ രോഗം. പാലുൽപാദനത്തിൽ ഇത് ഗണ്യമായ കുറവുണ്ടാകും. രായമംഗലം ഗ്രാമപഞ്ചായത്തിൽ മിൽമ - ആപ്കോസ് സംരംഭങ്ങളുടെ സഹകരണത്തോടെയാണ് വാക്സിനേഷൻ ക്രമീകരിച്ചിരിക്കുന്നത്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വീട്ടിലെത്തിയാണ് വാക്സിനേഷൻ നൽകുന്നത്. പുല്ലുവഴി പാലുൽപാദന സംഘം പ്രസിഡന്റ് തോമസിന്റെ വസതിയിൽ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ ജോയിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. മെമ്പർമാരായ ജോയ് പൂണെലിൽ, ടിൻസി ബാബു, സീനിയർ വെറ്റിനറി സർജൻ സന്ധ്യ ജി നായർ സ്വാഗതവും, പുല്ലുവഴി മിൽമ സംഘം പ്രസിഡണ്ട് N C തോമസ് നന്ദിയും പറഞ്ഞു. TV സജി , മത്തായി KY വൈക്കര, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പ്രതീഷ് , അഖിലേഷ് എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Feb. 3, 2023, 1:35 a.m. | Rayamangalam