.

#election 2021

ചക്കാലപ്പാടത്ത് വോട്ട് ഉറപ്പിക്കാൻ ഷാജി ജോർജ് എത്തി

എറണാകുളം നിയോജകമണ്ഡലത്തിലെ എൽ.ഡി.ഫ് സ്വതന്ത്ര സ്ഥാനാർഥി ഷാജി ജോർജ് ചക്കാലപ്പാടത്ത് പര്യടനം നടത്തി. എൽ.ഡി.ഫ് തന്നെ തുടർഭരണത്തിലേക്ക് എത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് പര്യടനത്തിന് എത്തിയ ഷാജി ജോർജും കൂട്ടരും. കൊച്ചിൻ കോർപ്പറേഷൻ എഴുപതാം ഡിവിഷൻ കൗൺസിലർ അഷിത യഹിയ, കെ.എസ്.ആർ.ടി.ഇ.എ ജില്ലാ പ്രസിഡന്റ് നജിബുദീൻ, എൽ.ഡി.എഫ്. ബൂത്ത് സെക്രട്ടറി കൃഷ്ണകുമാർ, സീരിയൽ താരം എം.എ. നാസർ എന്നിവർ ഷാജി ജോർജിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്.

LifeKochi Web Desk | March 31, 2021, 7:02 p.m. | Kaloor