.

#covid 19

#tele counseling

#parakkadavu panchayath

പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ ടെലി കൗൺസിലിങ് ആരംഭിച്ചു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ ടെലി കൗൺസിലിങ് ആരംഭിച്ചു. കോവിഡ് പോസിറ്റീവ് ആയവരുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുവാനും ആശങ്കകൾ അകറ്റി അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതും ലക്ഷ്യമിട്ടാണ് തൂവൽസ്പർശം എന്ന ടെലി കൗൺസിലിങ് ആരംഭിച്ചിരിക്കുന്നത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെറൂബി സെലസ്റ്റീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ഷബീർ അലി, സി.എം. വർ​ഗീസ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശങ്കരൻകുട്ടി, ഹെൽത്ത് സൂപ്പർവൈസർ ബിജു ഫ്രാൻസിസ്, ബ്ലോക്ക് ഹൗസിങ് ഓഫീസർ സി.ബി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | May 6, 2021, 8:55 p.m. | Parakkadavu