.

#Local news

#kerala water authority

വാട്ടർ അതോറിറ്റി വൈറ്റില സബ് ഡിവിഷനിലെ ഉപഭോക്താക്കൾക്ക് മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നതിനുള്ള അവസരം ഒരുക്കി

കേരള വാട്ടർ അതോറിറ്റി വൈറ്റില സബ് ഡിവിഷനിലെ (കൊച്ചി കോർപറേഷൻ പഴയ ഡിവിഷനുകളായ 28,29,30,31,32,33,37) വാട്ടർ കണക്ഷനുള്ള ഉപഭോക്താക്കൾക്ക് കെട്ടിട ഉടമസ്ഥരുടെ ഫോൺ നമ്പറും ഉപഭോക്‌തൃ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. 16 - 07 -2021 ന് മുമ്പായി രാവിലെ 10 മണിയ്ക്കും വൈകിട്ട് 5 മണിയ്ക്കും ഇടയിൽ കടവന്ത്രയിലുള്ള ഓഫീസുമായോ www.kwa.kerala.gov.in എന്ന വെബ്സൈറ്റിലോ 0484 2205580 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെട്ട് ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് വാട്ടർ അതോറിറ്റി വൈറ്റില സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ആർ.അജിത് കുമാർ പറഞ്ഞു.

LifeKochi Web Desk | July 13, 2021, 8:11 p.m. | Vyttila