.

#edakochi news

#election 2021

കെ. ബാബുവിന്റെ വിജയത്തിനായി ഇടക്കൊച്ചിയിൽ യുഡിഎഫിന്റെ റോഡ് ഷോ

തൃപ്പൂണിത്തുറ നിയോജക മണഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി റോഡ് ഷോ നടത്തി. എറണാകുളം എംപി ഹൈബി ഈഡന്റെ നേതൃത്വത്തിൽ ഇടക്കൊച്ചിയിൽ നിന്നും പള്ളുരുത്തിയിലേക്കാണ് റോഡ് ഷോ സംഘടിപ്പിച്ചത്. യുഡിഎഫ് പ്രവർത്തകർക്ക് ആവേശമുയർത്തിയാണ് റോഡ് ഷോ മുന്നേറിയത്. കെ. ബാബുവിന്റെ വിജയിപ്പിക്കുന്നതിനായുള്ള പ്രചാരണം വൻ വിജയമായിരുന്നു എന്ന് തൃപ്പൂണിത്തുറ യുഡിഎഫ് ചെയർമാൻ ബാബു ആൻ്റണി, കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം പ്രസിഡൻ്റ് കെ.ജെ. റോബർട്ട്, മുസ്ലീം ലീഗ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡൻ്റ് സിറാജുദീൻ രാജ, കേരള കോൺഗ്രസ് (ജോസഫ് ) ജില്ലാ സെക്രട്ടറി ജെർസൺ പെരുമ്പടപ്പ് എന്നിവർ പറ‍ഞ്ഞു.

LifeKochi Web Desk | April 3, 2021, 10:33 p.m. | Edakochi