.

#vadakkekara grama panchayath

വടക്കേക്കരയിൽ വാക്‌സിനേഷൻ ക്യാമ്പ് നാളെ മുതൽ

വടക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും മൂത്തകുന്നം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നു. 13,15,16,17 തീയതികളിലായാണ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അണ്ടിപ്പിള്ളിക്കാവ് എച്ച്.ഡി.പി.വൈ സ്‌കൂളിൽ രാവിലെ 9.30 മുതൽ 3 വരെയാണ് ക്യാമ്പ് നടക്കുന്നത്. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അറിയിച്ചു.

LifeKochi Web Desk | April 12, 2021, 7:59 p.m. | Vadakkekara