.

വടക്കേക്കര: മടപ്ലാതുരുത്ത് ഉണ്ണിമിശിഹാ ഓഡിറ്റോറിയം ഉദ്ഘാടനം നടന്നു

വടക്കേക്കര: ഉണ്ണിമിശിഹാ സഹായ സംഘം നിര്‍മിച്ച ഉണ്ണിമിശിഹാ ഓഡിറ്റോറിയം തുരുത്തിപ്പുറം സെന്റ് ലൂയിസ് പള്ളി വികാരി ഫാ.ജോഷി കളപ്പറമ്പത്ത് ആശീർവദിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ‍ ഉദ്ഘാടനം നിർവഹിച്ചു. ഫാ.ജോഷി കളപ്പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. മഞ്ഞപ്ര ഫൊറോന വികാരി ഫാ.സെബാസ്റ്റ്യൻ ഊരക്കാടൻ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ.സൈജൻ, സിപിഎം പറവൂർ ഏരിയ സെക്രട്ടറി ടി.ആർ.ബോസ്, ചാത്തേടം തുരുത്തിപ്പുറം ഫൊറോന വികാരി ഫാ.ജോഷി കല്ലറയ്ക്കൽ, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സി.എൻ.രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം സൈബ സജീവ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിൽകുമാർ, ഭാരത് റൂറൽ ആശുപത്രി ഡയറക്ടർ ഡോ.എം.എം.സഗീർ, സിറിയൻ കാത്തലിക് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് കെ.ടി.ദേവസിക്കുട്ടി, സംഘം ഡയറക്ടർ എം.സി.പോളി, സെക്രട്ടറി കെ.വി.ജോസഫ്, പ്രസിഡന്റ് പി.എൽ.മാസിൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു. പണി പൂർത്തികരിച്ച വിവിധ മേഖലയിലെ വ്യക്തികൾക്ക് ഉപകാര സമർപ്പണവും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷൈൻ വർഗീസ് കളത്തിൽ

LifeKochi Web Desk | Dec. 20, 2021, 4:08 p.m. | Vadakkekara