.

#Puthenvelikkara

ഫാ.സെബാസ്റ്റ്യൻ മാളിയേക്കലിന്റെ പൗരോഹിത്യ സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരു കുടുംബത്തിന് വീട് നിർമിച്ചു

ഫാ.സെബാസ്റ്റ്യൻ മാളിയേക്കലിന്റെ പൗരോഹിത്യ സുവർണ ജൂബിലിയോടനുബന്ധിച്ച് പുത്തൻവേലിക്കര മാളവന സെന്റ് ജോർജ് പള്ളി ഇടവകാംഗം തോമസ് മാളിയേക്കലിന് വീട് നിർമിച്ചു നൽകി. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു. ഫാ.സെബാസ്റ്റ്യൻ മാളിയേക്കലിന്റെ ഈ നല്ല പ്രവർത്തിയ്ക്ക് ഇടവക അംഗങ്ങളുടെ പേരിൽ മാളവന സെന്റ് ജോർജ് പള്ളി ഇടവക വികാരി ഫാ. തോമസ് വെളക്കനാടൻ നന്ദി അറിയിച്ചു. മനോഹരമായ വീട് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദി ഉണ്ടെന്നും വീട്ടുടമസ്ഥൻ തോമസ് മാളിയേക്കൽ പറഞ്ഞു.

LifeKochi Web Desk | July 17, 2021, 10:42 p.m. | Puthenvelikara