.

സർക്കാരിന്റെ കനിവ് തേടി പെരിയാർ വാലി കനാൽ പുറമ്പോക്കിൽ പിഞ്ചു കുഞ്ഞുങ്ങളടങ്ങുന്ന നാല് കുടുംബങ്ങൾ...

പെരുമ്പാവൂർ ന​ഗരസഭയിലെ 22ാം വാർഡിൽ പെരിയാർ വാലി കനാൽ പുറമ്പോക്കിൽ നിസ്സഹായതയോടെ നാല് കുടുംബങ്ങൾ താമസിക്കുന്നു. പട്ടയമോ ആനുകൂല്യങ്ങളോ ഇല്ലാതെ നിരവധി വർഷങ്ങളായി ഇവർ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. കനാലിൽ വെള്ളമൊഴുക്ക് കൂടുന്നതോടെ ഇവരുടെ വീടുകളുടെ അടിത്തറ തകരുന്ന അവസ്ഥയിലാണ്. പെരുമ്പാവൂർ പാറപ്പുറത്ത് നിന്ന് കടുവാളിലേക്ക് പോകുന്ന റോഡിന് ചേർന്ന കൂരയിൽ കൊച്ചു കുഞ്ഞുങ്ങളടക്കമുള്ള കുടുംബങ്ങളാണ് താമസിക്കുന്നത്. സർക്കാർ ഭവന പദ്ധതികളിലോ മറ്റോ ഉൾപ്പെടുത്തി അപകട ഭീഷണിയിൽ കഴിയുന്ന ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

LifeKochi Web Desk | July 17, 2021, 2:49 p.m. | Perumbavoor