.

#Aluva

#food

#food kit

വിശപ്പിന് ഒരു പൊതിച്ചോർ.. തണലായി നൊച്ചിമ ചാരിറ്റി വിങ്...

നിരവധി സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന എടത്തല പഞ്ചായത്തിലെ നൊച്ചിമ പ്രദേശത്തെ യുവജന കൂട്ടായ്മയാണ് നൊച്ചിമ ചാരിറ്റി വിങ്ങ്. ലോക്ക്ഡൗണിൽ ആലുവയിലെ അശരണരായവർക്കും വഴിയാത്രികർക്കും ഭക്ഷണം നൽകുകയാണ് നൊച്ചിമ ചാരിറ്റി വിങ്ങിന്റെയും സോക്കർ സെവൻസിന്റേയും "വിശപ്പിന് ഒരു പൊതിച്ചോർ" പദ്ധതിയിലൂടെ. 11 ദിവസമായി ഉദാരമതികളുടെ സഹായത്തോടെ ഭക്ഷണം എത്തിച്ചു കൊടുക്കുവാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 30, 2021, 6:49 p.m. | Aluva