.

#Puthenvelikkara

പരീക്ഷയ്ക്ക് പോകാൻ ഒരു സ്നേഹവണ്ടി !!!

പരീക്ഷ ചൂടിലാണ് വിദ്യാർഥികൾ. എന്നാൽ കോവിഡ് മൂലം യാത്ര സൗകര്യം പരിമിതമാണ്. ഈ അവസരത്തിൽ വിദ്യാർഥികൾക്ക് സ്നേഹവണ്ടി ഒരുക്കിയിരിക്കുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ. ഐഎച്ച്ആർഡി കോളേജിൽ പരീക്ഷ എഴുതാൻ പോകുന്ന കുട്ടികൾക്കാണ് ഈ സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത്. പറവൂർ മേഖലയിൽ നിന്നും വരുന്ന കുട്ടികൾക്കായാണ് ഡിവൈഎഫ്ഐ എളന്തിക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവണ്ടി ഒരുക്കിയിരിക്കുന്നത്. പരീക്ഷ എഴുതാൻ പോകുന്നതിൽ ഇത് ഏറെ സഹായകരമാണെന്ന് വിദ്യാർഥിനി ശബ്ന ശശി പറഞ്ഞു. ഡിവൈഎഫ്ഐ നെടുമ്പാശ്ശേരി ബ്ലോക്ക്‌ ട്രഷറർ ബി.എ. സന്ദീപ്, ഡിവൈഎഫ്ഐ എളന്തിക്കര മേഖല സെക്രട്ടറി അഭയ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

LifeKochi Web Desk | June 29, 2021, 7:48 p.m. | Puthenvelikara