.

#Puthenvelikkara

പഠിക്കാൻ ഫോൺ കിട്ടി; ഏബലിന് സന്തോഷം...

ഓൺലൈൻ പഠനാവശ്യത്തിനായി മൊബൈൽ ഫോൺ കിട്ടിയ സന്തോഷത്തിലാണ് ഏബൽ എന്ന ഒന്നാം ക്ലാസ്സുകാരൻ. പുത്തൻവേലിക്കര ജനമൈത്രി പോലീസിന്റെ നിർദേശ പ്രകാരം മാളവന താഴ്‌വാരം റെസിഡൻസ്‌ അസോസിയേഷനാണ് ഫോൺ നൽകിയത്. സർക്കിൾ ഇൻസ്‌പെക്ടർ ജോബി തോമസാണ് കുട്ടിക്ക് മൊബൈൽ കൈമാറിയത്. റിട്ട. സബ് ഇൻസ്‌പെക്ടർ ബാലകൃഷ്ണനും മകൻ മധു ബാലകൃഷ്ണനുമാണ് ഫോൺ സ്പോൺസർ ചെയ്തത്. റെസിഡൻസ്‌ അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ജോഷി പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | June 10, 2021, 7:51 p.m. | Puthenvelikara