.

#Kottappady

വീണ്ടും കാട്ടാന കോട്ടപ്പടിയിൽ... പശുവിനെ കുത്തിക്കൊന്നു

വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കോട്ടപ്പടി. ഇവിടെ കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി കോട്ടപ്പടി സ്വദേശി തോമസിന്റെ ഉടമസ്ഥതയിലുള്ള ഗർഭിണിയായിരുന്ന പശുവിനെ കാട്ടാന കുത്തിക്കൊന്നു. ഇത്തരം അനിഷ്ട സംഭവങ്ങൾ ഇവിടെ സ്ഥിരമായിക്കൊണ്ടിരിക്കുന്നെന്ന് നാട്ടുകാർ പറയുന്നു. കോട്ടപ്പടി പാഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ അജിൻ, കോട്ടപ്പടി പഞ്ചായത്ത് മെമ്പർ സണ്ണി കൊട്ടിശ്ശേരികുടി, ഫോറസ്റ്റ് സർജൻ ഷറഫുദ്ദീൻ, കോട്ടപ്പടി കത്തോലിക്ക പള്ളി വികാരി ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ് എന്നിവർ സ്ഥലത്തെത്തി.

LifeKochi Web Desk | April 1, 2021, 2:21 p.m. | Kottapady