.

#Puthenvelikkara

പൂർവ വിദ്യാർഥികൾ ഒന്നിച്ചു; പ്രളയത്തിൽ നഷ്ടപെട്ട വീടിന് പകരം മറ്റൊന്ന്

ഇളന്തിക്കര ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രളയത്തിൽ വീട് നഷ്ടപെട്ട വിദ്യാർഥിക്ക് പുത്തൻവേലിക്കര മാളവനയിൽ പുതിയ വീട് നിർമിച്ചു നൽകി. സ്‌കൂൾ മാനേജർ സി.എസ്. രാമനാഥൻ താക്കോൽദാനം നടത്തി. കീഴുപ്പാടം സൽബുദ്ധി മാതാ പള്ളി വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ ആശിർവാദ കർമം നിർവഹിച്ചു. പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് എം.വി. ചെറിയാൻ, വീട് നിർമാണ കൺവീനറും അധ്യാപകനുമായ രഞ്ജിത്ത് മാത്യു, വില്ലജ് ഓഫീസർ എൻ. എം. ഹുസൈൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

LifeKochi Web Desk | June 28, 2021, 9:02 p.m. | Puthenvelikara