.

ആലുവ : ശിവരാത്രി മണപ്പുറത്ത് ചെറുകിട വ്യവസായ സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേള, താൽകാലിക ഹോമിയോ ഡിസ്പെൻസറി, താൽകാലിക പോലീസ് കൺട്രോൾ റൂം എന്നിവർ പ്രവത്തനം ആരംഭിച്ചു.

ആലുവ : എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആലുവ താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ചെറുകിട വ്യവസായ സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേള എം.എൽ എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭ ചെയർമാൻ എം. ഒ. ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഷീബ എസ് സ്വാഗതം ആശംസിച്ചു. ആലുവ താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ വിനോദ് കുമാർ കെ ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു. കൂടാതെ മണപ്പുറത്ത് ഒരുക്കിയിരിക്കുന്ന താൽകാലിക ഹോമിയോ ഡിസ്പെൻസറിയുടെ ഉദ്‌ഘാടനവും നടന്നു. വിവരങ്ങൾ ഡോ. മേരി കുര്യാക്കോസ് ക്യാമ്പ് ഇൻചാർജ് ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. താൽകാലിക പോലീസ് കൺട്രോൾ റൂമിന്റെ ഉദ്‌ഘാടനം എറണാകുളം റേഞ്ച് DIG എ ശ്രീനിവാസ് ഉദ്‌ഘാടനം ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | Feb. 18, 2023, 6:04 p.m. | Aluva