.

ആലുവ : ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം നടത്തി.

ആലുവ : മുൻസിപ്പൽ ടൗൺഹാളിൽ നടന്ന സമ്മേളനം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു.1963 ൽ രൂപീകൃതമായ ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ കഴിഞ്ഞ 60 വർഷത്തെ സമരപോരാട്ടങ്ങൾ ഫെഡറൽ ബാങ്കിലെ ജീവനക്കാർക്കും, ബാങ്കിംഗ് മേഖലയിലെ തൊഴിലാളികൾക്കും ആശയും, ആവേശവും നൽകുന്നതായിരുന്നു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ പ്രസിഡൻറ് രാജൻ നാഗർ വിശിഷ്ടാതിഥിയായിരുന്നു. FBEU പ്രസിഡൻറ് വിശാൽ കുമാർ താക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ അൻവർ സാദത്ത് MLA, ആലുവ മുനിസിപ്പൽ ചെയർമാൻ MO ജോൺ, AITUC സംസ്ഥാന വൈസ് പ്രസിഡൻറ് P രാജു, INTUC ദേശീയ നിർവാഹക സമിതി അംഗം VP ജോർജ്, HMS സംസ്ഥാന സെക്രട്ടറി ടോമി മാത്യു, AIBEA സംസ്ഥാന ജനറൽ സെക്രട്ടറി B രംപ്രകാശ്, FBEU ജനറൽ സെക്രട്ടറി AR സുജിത്ത് രാജു, PR സജിത്ത് സെക്രട്ടറി, AIBEA സംസ്ഥാന വനിതാ വിഭാഗം കൺവീനർ PM അംബുജം തുടങ്ങിയവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ രൂപം കൊണ്ട നാൾ മുതലുള്ള മുഴുവൻ മുൻകാല നേതാക്കളെയും വജ്ര ജൂബിലി സമ്മേളനത്തിൽ ആദരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Nov. 25, 2023, 7:32 p.m. | Aluva