.

#Aluva

ആലുവ: സുഭിക്ഷം- സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി ആരംഭിച്ചു....

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സുഭിക്ഷം സുരക്ഷിതം പദ്ധതി മുൻസിപ്പൽ ചെയർമാൻ എം. ഒ ജോൺ നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് കൂഴിത്തറ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ, കൗൺസിലർമാരായ ടിന്റു രാജേഷ്, ലിസ ജോൺസൺ, കർഷക പ്രതിനിധി സന്തോഷ്‌ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. കൃഷി ഓഫീസർ വി.എ ഡാൾട്ടൻ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പങ്കുവച്ചു.

LifeKochi Web Desk | Aug. 7, 2021, 6:05 p.m. | Aluva