.

#kvves

ആലുവ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തം കൊളുത്തി ജാഥ നടത്തി

ടി പി ആർ നിർണയിച്ച് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന നടപടി അവസാനിപ്പിക്കുക, ദിവസേന കടകൾ തുറക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികളുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ടൗൺ ചുറ്റി നടത്തിയ പ്രതിഷേധത്തിന് ശേഷം നടന്ന യോഗം യൂണിറ്റ് പ്രസിഡന്റ് ഇ.എം. നസീർബാബു ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ ജോണി മൂത്തേടൻ, കെ.സി. ബാബു, പി.എം. മൂസാക്കുട്ടി, ഐ.ബി. രഘുനാഥ്, അയ്യൂബ് പുത്തൻപുരയിൽ, ടി.എ. അബ്ദുൽ അസീസ് എം.എ. സുജിത്ത്, ലത്തീഫ് പാലൂപള്ളത്ത്, ശ്യാംജി ക്രിസ്റ്റഫർ, പി. ഷാജൻ, യൂത്ത് വിംഗ് പ്രസിഡൻറ് അജ്മൽ കാമ്പായി, സി.ഡി. ജോൺസൻ, ഇ.എക്സ് . രാജു തുടങ്ങിയവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 3, 2021, 1 p.m. | Aluva