.

#Angamaly

അങ്കമാലി: ദേശീയ പണിമുടക്കിന്റെ ഭാഗമായി മാർച്ചും ധർണയും നടത്തി

അങ്കമാലി: അങ്കണവാടി, ആശാവർക്കർ, സ്കൂൾ പാചക തൊഴിലാളികൾ തുടങ്ങിയവരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സ്ഥാപനമായ അങ്കമാലി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സൗജന്യവും സാർവ്വത്രികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക, പ്രതിമാസം 10000 രൂപ റിസ്ക് അലവൻസ് അനുവദിക്കുക, അധിക ജോലിക്ക് അധിക വേതനം നൽകുക, മിനിമം വേതനം 21000 രൂപ ആക്കുക, അലവൻസ് കുടിശ്ശിക അനുവദിക്കുക, പെൻഷനും ഇ.എസ്.ഐയും അനുവദിക്കുക, രാഷ്ട്രീയ പ്രേരിതമായ പിരിച്ചുവിടലും സ്ഥലം മാറ്റവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം സി.പി.ഐ.എം ഏരിയ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ആശവർക്കർ വി.എം ഷക്കീല അദ്ധ്യക്ഷയായി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.പി. ദേവസ്സിക്കുട്ടി, അംബിക ടി.പി, ഗ്രേസി എ.എം, മോളി മാത്യു, ലിസി കെ.ജെ., ഷീല കെ.പി എന്നിവർ സംസാരിച്ചു.

LifeKochi Web Desk | Sept. 24, 2021, 7:46 p.m. | Angamaly